മലപ്പുറം പോത്തുകല്ലിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശി രഹ്ന, മക്കളായ ആദിത്യൻ (12), അർജുൻ (10), അനന്ദു (7) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ധീനെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും
രഹ്നയേയും മക്കളേയും പുറത്ത് കാണാത്തതിനെ തുടർന്ന് സമീപ വാസികൾ എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നാല് പേരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക