കണ്ണൂർ :അഞ്ചാമത് ദേശീയ ആയുര്‍വേദ ദിനാചരണവും പുനര്‍ജനി ക്ലിനിക്ക് ജില്ലാ തല ഉദ്ഘാടനവും അസിസ്റ്റന്റ് കലക്ടര്‍ ആര് ശ്രീലക്ഷ്മി നിര്‍വഹിച്ചു. കൊവിഡ് മുക്തി നേടിയവരെ ആയുര്‍വേദത്തിലൂടെ ആരോഗ്യ പൂര്‍ണമായ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പിന്റെ സര്‍ക്കാര്‍ അംഗീകൃത പദ്ധതിയാണ് പുനര്‍ജനി. പുനര്‍ജനി ക്ലിനിക്കുകളുടെ പ്രചാരം വര്‍ധിപ്പിക്കുകയാണ് ഇത്തവണത്തെ വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. ടി സുധ അധ്യക്ഷയായി. കോവിഡാനന്തര പരിരക്ഷ ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ആര്‍എംഒ യും അസോസിയേറ്റഡ് പ്രഫസറുമായ ഡോ. എസ് ഗോപകുമാര്‍ ക്ലാസെടുത്തു.
എഎംഎഐ ജില്ലാ സെക്രട്ടറി ഡോ പി പി അനൂപ്കുമാര്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി മനോജ്കുമാര്‍, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത്കുമാര്‍, സയന്റിഫിക് കമ്മറ്റി കണ്‍വീനര്‍ ഡോ. പി മുഹമ്മദ്, ടി.സി കൗണ്‍സില്‍ അംഗം ഡോ. ഇവി സുധീര്‍, ഡോ. പി മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
ജയിലില്‍ സ്വപ്നയുടെ ജീവനു ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ
പ്രതികരിക്കാൻ ഇവിടെ എഴുതുക