കണ്ണൂർ :ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജലച്ചായ ചിത്രരചനാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. ബാക്ക് ടു മൈ സ്കൂള്‍ എന്നതാണ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജലച്ചായ മത്സരത്തിന്റെ വിഷയം. എ ത്രീ പേപ്പറില്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന രചനകളാണ് മത്സരത്തിനു പരിഗണിക്കുക. മത്സരാര്‍ഥികള്‍ പെയിന്റിംഗ് ചെയ്യുന്ന വീഡിയോ മറ്റൊരാളുടെ സഹായത്തോടെ ചിത്രീകരിക്കണം. പൂര്‍ത്തീകരിച്ച രചനയുടെ ഫോട്ടോ, തയ്യാറാക്കുന്ന വീഡിയോ എന്നിവ മത്സരാര്‍ഥിയുടെ പേര് വയസ്സ്, മേല്‍വിലാസം, സ്കൂളിന്റെ പേര്, ക്ലാസ്സ് സഹിതം 9633731533 എന്ന നമ്പറില്‍ നവംബര്‍ 17 ന് വൈകിട്ട് അഞ്ച് മണിക്കകം ലഭ്യമാക്കണം.
ചൊവ്വയില്‍ ജീവൻ! ചൊവ്വാ ഗ്രഹത്തെ പറ്റിയുള്ള പുതിയ പരീക്ഷണ ദൗത്യത്തിനൊരുങ്ങി നാസ
അതിജീവനത്തിന്റെ നാളുകള്‍ എന്നതാണ് പോസ്റ്റര്‍ രചനാ മത്സരത്തിന്റെ വിഷയം. രചനകള്‍ എ ഫോര്‍ സൈസ് പേപ്പറിലാണ് തയ്യാറാക്കേണ്ടത്. ചിത്രങ്ങളോടൊപ്പം ആകര്‍ഷകമായ വാചകങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാട്ടര്‍ കളര്‍, ക്രയോണ്‍സ് എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. മത്സരാര്‍ഥികളുടെ പോസ്റ്റര്‍ രചനാ വീഡിയോ മറ്റൊരാളുടെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കണം. പൂര്‍ത്തീകരിച്ച രചനയുടെ ഫോട്ടോ, തയ്യാറാക്കുന്ന വീഡിയോ എന്നിവയും രചനയോടൊപ്പം അയക്കണം. രചനകള്‍ കുട്ടിയുടെ പേര്, വയസ്,മേല്‍വിലാസം, സ്കൂളിന്റെ പേര്, ക്ലാസ്സ് എന്നിവ സഹിതം നവംബര്‍ 18 ന് വൈകീട്ട് അഞ്ച് മണിക്കകം 9645443653 എന്ന നമ്പറില്‍ ലഭിക്കണം. മത്സരത്തിനായി ഒരു വിദ്യാര്‍ഥി ഒരു സൃഷ്ടി മാത്രമേ അയക്കാന്‍ പാടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക