ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്ലാറ്റിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് ഭാര്യ. 27 വയസുകാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദ് ഫത്തേനഗറിലാണ് സംഭവം. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ലാവണ്യ ഒക്ടോബർ 29ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് ഗർഭിണിയായിരുന്ന ലാവണ്യ ജീവിതത്തിലേക്ക് തിരിച്ചുവരികയും ഒക്ടോബർ 30ന് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് ഭർത്താവ് വേണു ഗോപാലിനെതിരെ ലാവണ്യയുടെ കുടുംബക്കാർ പരാതി നൽകി.
കെഎം ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീറിനും പങ്ക്; എൻഫോഴ്സ്മെന്റിന് പരാതി നൽകി ഐഎൻഎൽ നേതാവ്
സോഫ്റ്റ് വെയർ എൻജിനീയറാണ് വേണു ഗോപാൽ. ഗാർഹിക പീഡനത്തിന് വേണു ഗോപാലിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
2016ലാണ് ഇരുവരും വിവാഹിതരായത്. തുടക്കം മുതൽ തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. നിരവധി കൗൺസിലിങ്ങുകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ആത്മഹത്യാശ്രമത്തിന് ശേഷം ആരോഗ്യനില വീണ്ടെടുത്ത ലാവണ്യ മാതാപിതാക്കൾക്ക് ഒപ്പം വീട്ടിലേക്ക് പോയി. ഇവിടെവച്ചാണ് 14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഫ്ലാറ്റിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞ് തത്ക്ഷണം മരിച്ചു. ഭാര്യയ്ക്കെതിരെ വേണു പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക