ഉപഭോക്താക്കള്‍ക്ക് രണ്ട് പുതിയ സേവനങ്ങളുമായി കിയാ മോട്ടോഴ്സ്. അഡ് വാന്‍സ്ഡ് പിക് ആന്റ് ഡ്രോപ്, മൈ കണ്‍വീനിയന്‍സ് എന്നിവയാണ് പുതിയ സേവനങ്ങള്‍.
നേരിട്ടുള്ള സമ്പര്‍ക്കമില്ലാത്ത എന്നര്‍ത്ഥം വരുന്ന അണ്ടാക്റ്റ് എന്ന കൊറിയന്‍ സങ്കല്പത്തിനനുസൃതമായാണ് പിക് ആന്റ് ഡ്രോപ്പിന്റെ രൂപകല്പന. മുഴുവന്‍ വില്പനാനന്തര സേവനങ്ങളും സമ്പര്‍ക്ക രഹിതമായി ലഭ്യമാക്കുകയാണ് പിക് ആന്റ് ഡ്രോപ്.
വില്പനാനന്തര ഇടപാടുകള്‍ പൂര്‍ണമായും സമ്പര്‍ക്ക രഹിതവും കടലാസ് രഹിതവും ആക്കിയ ആദ്യ കാര്‍ നിര്‍മാതാക്കള്‍ ആണ് കിയാ മോട്ടോഴ്സ് എന്ന് കിയ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടീ- ജിന്‍ പാര്‍ക്ക് പറഞ്ഞു. ഒരു ആപ് അധിഷ്ടിത, കടലാസ് രഹിത സേവനമാണ് പിക് ആന്റ് ഡ്രോപ് പ്രക്രിയ.
കോവിഡ് നമ്മുടെ ശരീരത്തില്‍ ബാധിച്ചിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
വ്യക്തിഗത വാഹന മെയിന്റനന്‍സ് പ്രോഗ്രാം കൂടിയാണിത്. പിക് ആന്റ് ഡ്രോപ്പിലെ ഓരോ ഘട്ടത്തിലും വാഹന ഉടമയ്ക്ക് എസ്എംഎസ് അലര്‍ട്ടുകളും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക