30 വർഷത്തെ കരിയറിന് അവസാനം കുറിച്ചുകൊണ്ട് ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടർടേക്കർ വിരമിച്ചു. 1990ൽ സർവൈവർ സീരീസിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം ഞായറാഴ്ച നടന്ന സർവൈവർ സീരീസിൽ വെച്ചാണ് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജൂൺ 22ന് വിരമിക്കൽ പ്രഖ്യാപിച്ചത്തിനു ശേഷമുള്ള അവസാന പോരാട്ടം കൂടി ആയിരുന്നു ഈ സർവൈവർ സീരീസ്. ഏഴ് തവണ ലോക ചാമ്പ്യനായ ഡബ്ല്യുഡബ്ല്യുഇ താരമാണ് അണ്ടർടേക്കർ. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയ താരം ഒരു തവണ റോയൽ റംബിൾ വിജയിയുമായിരുന്നു.
"My time has come to let The @undertaker rest … in … peace." #SurvivorSeries #FarewellTaker #Undertaker30 pic.twitter.com/Mg9xr8GB94
— WWE (@WWE) November 23, 2020
12 തവണ സ്ലാമി അവാർഡും നേടിയിട്ടുണ്ട്. അമേരിക്കയുടെ പ്രൊഫഷണൽ റെസ്ലിംഗ് താരമായിരുന്ന അദ്ദേഹം ഡബ്ല്യുഡബ്ല്യുഇയിലേക്ക് വന്നതോടെ മാർക്ക് വില്ല്യം കൽവെ എന്ന തന്റെ യഥാർത്ഥ പേര് മാറ്റി അണ്ടർടേക്കർ എന്ന പേര് സ്വീകരിക്കുകയായിരുന്നു.
30 വർഷക്കാലം ഞാൻ റിങ്ങിലേക്ക് പതിയെ നടന്നുവന്ന് ആളുകളെ പലതവണ വിശ്രമത്തിലേക്ക് നയിച്ചു. ഇപ്പോൾ എന്റെ സമയം വന്നിരിക്കുന്നു. അണ്ടർടെക്കർക്ക് വിശ്രമിക്കാൻ സമയമായിരിക്കുന്നുവെന്നാണ് അദ്ദേഹം ആരാധകരോട് പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക