ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗത്തിനു പിന്നില്‍ കീടനാശിയിലെ രാസവസ്തുവെന്ന് സൂചന. ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍, ശാസ്ത്ര വിദഗ്ധര്‍ പറഞ്ഞു.
കീടനാശിനിയിലും മറ്റുമുള്ള ഓര്‍ഗാനോക്ലോറിന്‍ ഘടകമാണോ ആളുകള്‍ കുഴഞ്ഞുവീഴുന്ന രോഗത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന കീടനാശിനികളിലും കൊതുകു നശീകരണികളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എളൂരുവില്‍ കണ്ട അജ്ഞാ തോഗത്തിനു പിന്നില്‍ ഇതാണെന്നു സംശയിക്കുന്നതായി വിദഗ്ധരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക