സ്വപ്ന സുരേഷിന് സുരക്ഷ ഭീഷണിയില്ലെന്ന് ജയിൽ വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സുരക്ഷയില്ലെന്നത് തെറ്റായ ആരോപണമാണെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി. സ്വപ്ന നേരത്തെ തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. കോടതി ഇതേ തുടർന്ന് കർശന സുരക്ഷയ്ക്ക് ഉത്തരവിട്ടിരുന്നു.
ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ഡിജിപി
സ്വപ്ന സുരേഷ് കീഴ്ക്കോടതി മുൻപാകെ സുരക്ഷാ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. കീഴ്ക്കോടതി ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയ്ക്ക് കർശന സുരക്ഷ നൽകണമെന്ന് ഉത്തരവിട്ടിരുന്നു. ജയിൽ ഡിജിപി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സ്വപ്നയ്ക്ക് ജയിലിൽ സുരക്ഷാ ഭീഷണിയില്ലെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നത് സ്വപ്നയുടെ ആരോപണം മാത്രമാണെന്നും ഡിജിപി കോടതിയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക