തിരുവനന്തപുരം: ഈ മാസം 18 ന് നടത്താൻ തീരുമാനിച്ച് പിന്നീട് മാറ്റിവെച്ച പ്ലസ് വൺ (എച്ച്. എസ്. എസ്, വി. എച്ച്. എസ്. ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ തിയ്യതി നിശ്ചയിച്ചു. ഈ മാസം 30 നും 31നുമാണ് പരീക്ഷകൾ നടക്കുക. 30 ന് രാവിലെ ഇക്കണോമിക്സും വൈകീട്ട് അക്കൗണ്ടൻസി പരീക്ഷയും നടത്തും. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക