പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. എം.പി സ്ഥാനം രാജിവച്ച് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉണ്ടാകുന്നത് വളരെ സഹായകരമായ ഒരു നിലപാട് തന്നെയാണ്. അതില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹത്റാസ് കേസ് ; ജഡ്ജിയെ സ്ഥലം മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെയും നിയമസഭയിലെ അംഗം തന്നെയായിരുന്നു. പിന്നീട് ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് പോകുകയായിരുന്നു. ഇപ്പോള്‍ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാര്‍ട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. വളരെ നല്ല തീരുമാനമാണെന്നും എങ്കിലും സ്ഥാനം പ്രതിപക്ഷത്ത് തന്നെയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക