കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് വീണ്ടും അംഗീകാര തിളക്കം . ഗൾഫിലെ റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരമായി ശൈലജ ടീച്ചറെയാണ് ശ്രോതാക്കൾ തെരഞ്ഞെടുത്തത്. 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ എന്നാണ് അംഗീകാരത്തിന്റെ പേര്.
കൊവിഡ് മഹാമാരിയിൽ ജാഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തിൽ നിന്നും രക്ഷിച്ചതിനും മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തിൽ ഉയർത്തിയതിനുമാണ് പുരസ്കാരം.ആരോഗ്യമന്ത്രിയുടെ അർപ്പണമനോഭാവത്തോടെയുള്ള നിസ്വാർത്ഥ സേവനം കൂടി പരിഗണിച്ചാണ് പുരസ്കാരം നൽകിയിരിക്കുന്നത്. കേരളത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക