കണ്ണൂര്‍ :സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്പ്പറേഷന് ശില്പശാല സംഘടിപ്പിക്കുന്നു. ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ആറിന്് രാവിലെ 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ വായ്പാ പദ്ധതികളുടെ വിശദീകരണ ശില്പശാലയും ഗുണഭോക്താക്കളുടെ സംശയ നിവാരണവും പരാതിപരിഹാര ക്യാമ്പും നടക്കും.
കുടുംബശ്രീ മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അയല്‍ക്കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ ജാമ്യരഹിത വായ്പ നല്കുന്ന വനിതാ ശാക്തീകരണ പദ്ധതി, സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 50 ലക്ഷം രൂപ വരെ വായ്പ നല്കുന്ന സ്റ്റാര്‍ട്ട് അപ്പ് പദ്ധതി, വിവിധ തൊഴില്‍ സംരംഭങ്ങളും ലഘു വ്യവസായങ്ങളും ആരംഭിക്കുന്നത്തിന് 50 ലക്ഷം രൂപ വരെ വായ്പ നല്കുന്ന മള്‍ട്ടി പര്‍പ്പസ് വായ്പാ പദ്ധതി, ലഘു വ്യവസായ വായ്പ പദ്ധതി, വിദേശ തൊഴില്‍ വായ്പാ പദ്ധതി, പ്രവാസി പുനരധിവാസ വായ്പാ പദ്ധതി, മൈക്രോ ക്രെഡിറ്റ് വായ്പ, മഹിളാ സമൃദ്ധി യോജന, 10 ലക്ഷം രൂപവരെ വായ്പ നല്കുന്ന വാഹന (ടാക്സി)വായ്പാ പദ്ധതി, കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഇ-ഓട്ടോ പദ്ധതി എന്നിവ ശില്പശാലയില് വിശദീകരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നിശ്ചിത ആളുകള്‍ക്ക് നേരിട്ടും ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈനായും പങ്കെടുക്കാം. ഫോണ്‍ 0497 2705036.
പ്രതികരിക്കാൻ ഇവിടെ എഴുതുക