ഹിന്ദു ആചാരങ്ങളില്‍ ഏറെ പ്രാധാന്യം നൽകുന്ന ഒരു കർമ്മമാണ് ആരതി ഉഴിയൽ . പല ഹൈന്ദവ വിവാഹത്തിലും വധൂ വരന്മാരെ ആരതിയുഴിഞ്ഞാണ് സ്വീകരിക്കുന്നത് .
കൃത്യമായ രീതിയിൽ ആണ് ആരതി ഉഴിയുന്നത് എങ്കിൽ അതിന്റെതായ ഗുണവും ലഭിക്കുന്നതാണ് . ഹൃദയത്തിന്റെ ഭാഗത്തു നിന്നും തുടങ്ങി വൃത്തത്തില്‍ പുരികത്തിന്റെ നടുഭാഗത്തു കൂടി ആയിരിക്കണം ആരതി ഉഴിഞ്ഞു പൂർത്തീകരിക്കേണ്ടത് .
ലോഹത്തിന്റെ പാത്രത്തിലോ തളികയിലോ ആയിരിക്കണം ആരതി ഉഴിയേണ്ടത് . ആരതിത്തട്ടില്‍ പ്രധാനമായും ഉൾക്കൊള്ളിക്കേണ്ടത് പൂക്കളും നെയ്യിലോ എണ്ണയിലോ മുക്കി കത്തിച്ച വിളക്ക്, കര്‍പ്പൂരം എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക