സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ യുവതാരമാണ് ദേവ് മോഹൻ. ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും നിരവധി പേരാണ് ചിത്രം കണ്ടതും മികച്ച പ്രതികരണങ്ങൾ നൽകിയതും. ഇപ്പോഴിതാ ദേവ് മോഹൻ തെലുങ്ക് സിനിമയിലേയ്ക്ക് ചുവടു വയ്ക്കാനൊരുങ്ങുകയാണെന്ന വാർത്തകളാണ് പുറത്തു വരുന്നത്. പുരാണകഥയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന തെലുങ്ക് ചിത്രത്തിലാണ് ദേവ് മോഹന് എത്തുന്നത്.
സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖറാണ് സിനിമ ഒരുക്കുന്നത്. സാമന്തയാണ് ദേവിന്റെ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. അഭിജ്ഞാന ശാകുന്തുളം അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തിൽ ശകുന്തളയായിട്ടാണ് സാമന്ത വേഷമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക