ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്ളോട്ട് കൊയര്‍ ഓഫ് കേരളയ്ക്ക് ദൃശ്യ-നാട്യ-വാദ്യമൊരുക്കിയത് 12 കലാകാരന്മാരാണ്. വടക്കെ മലബാരില് നിന്നും വന്ന 5 തെയ്യം കലാകാരന്മാരും വാദ്യകലാകാരന്മാരായ വി.വി. മധുസൂദനന്, സന്തോഷ് കൈലാസ് (ബഹ്റൈന്‍), കവിയൂര്‍ പ്രകാശ്, പൂഞ്ഞാര്‍ സന്ദീപ്, കൃഷ്ണലാല്‍, ഗിരീഷ് മനോഹര്‍ എന്നിവരാണ് കേരള ടാബ്ലോയ്ക്ക് വാദ്യമൊരുക്കുന്നത്.
കൊച്ചിയില്‍ നിന്നും വന്ന യഥാര്‍ത്ഥ ചീനവലക്കാരന് കെ.എം. കുസുമനുമാണ് കേരള ഫ്ളോട്ടിന്റെ ചലിക്കുന്ന ചീനവല നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകന് ശ്രീവത്സന്‍ ജെ മേനോനാണ് കേരളത്തിന്റെ ഫ്ളോട്ട് കൊയര്‍ ഓഫ് കേരളയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രമുഖ ടാബ്ലോ കലാകാരന് ബാപാദിത്യ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ ഫ്ളോട്ട് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക