കൂടത്തായി കൊലപാതക പരമ്പര കേസുകളിലൊന്നിൽ പ്രതി ജോളി ജോസഫിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തു. ആദ്യ ഭർത്താവിന്റെ അമ്മ അന്നാമ്മ തോമസിനെ കൊന്ന കേസിൽ ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ പ്രധാന സാക്ഷികൾ പ്രതിയുടെ അടുത്ത ബന്ധുക്കളാണെന്നും അവരെ സ്വാധീനിക്കുന്നത് തടയാൻ ജാമ്യം റദ്ദാക്കണമെന്നും സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകനായ ആർ. ബസന്ത് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക