കണ്ണൂർ :കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2020 -2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. ksg.keltron.in എന്ന വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭിക്കും. യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വെ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട് 673002 എന്ന വിലാസത്തില്‍ ഫെബ്രുവരി 28 നകം ലഭിക്കണം. ഫോണ്‍: 8137969292, 6238840883.
പ്രതികരിക്കാൻ ഇവിടെ എഴുതുക