ഡെബിറ്റ് കാർഡുകൾ പുറത്തിറക്കാനൊരുങ്ങി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാർഡുകൾ വിപണിയിലിറക്കുന്നത്. അഞ്ചു വർഷം കാലാവധിയുള്ള റുപേയ് പ്ലാറ്റിനം കാർഡുകൾ ആയിരിക്കും പുറത്തിറക്കുക. കാർഡുകൾ പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്തവയായിരിക്കും. ഈ കാർഡുകൾ കെഎഫ്സിയുടെ മൊബൈൽ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകൾ നടത്താൻ സാധിക്കും.
‘ടൂൾ കിറ്റ് കേസിൽ മട്ടാഞ്ചേരി മാഫിയയിൽ പെടുന്ന സിനിമാക്കാരിക്ക് ബന്ധം’; ആരാേപണവുമായി സന്ദീപ് വാര്യർ
മാത്രമല്ല, കാർഡുകൾ ഉപയോഗിച്ച് എടിഎം, പിഓസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങി സാധാരണ ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. കെഎഫ്സി സംരംഭകർക്കുള്ള വായ്പാ വിതരണവും തിരിച്ചടവും നടത്തുന്നത് ഇനി മുതൽ ഇതുവഴി ആയിരിക്കും.
പൃഥ്വിരാജ് ധരിച്ച ടീഷര്‍ട്ട് ബ്രിട്ടീഷ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡുകളില്‍ ഒന്ന്; വില 44,000 രൂപ !
പ്രതികരിക്കാൻ ഇവിടെ എഴുതുക