സമരം നടത്തുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ പിന്തുണയ്ക്കാൻ നടൻ സന്തോഷ് പണ്ഡിറ്റ് വയനാട്ടിൽ നിന്നും തലസ്ഥാന നഗരിയിലെത്തി . സെക്രട്ടറിയേറ്റ് നടയ്ക്കൽ സമരക്കാർക്കൊപ്പം ഇരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചു.
.കാലാവധി കഴിഞ്ഞ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത ലിസ്റ്റ് വരുന്നത് വരെ നീട്ടണം എന്ന ആവശ്യത്തിനോട് യോജിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതോടൊപ്പം പരമാവധി താത്കാലികക്കാരെ സ്ഥിരപ്പെടുത്താതെ പിഎസ് സി 5 വർഷം പഠിച്ച് എടുത്തു എഴുതി വിജയിച്ചവർക്ക് ജോലി നൽകണമെന്നും , നിലവിൽ ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റിൽ എങ്കിലും റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരെ നിയമിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു . ഈ വിഷയങ്ങൾ എല്ലാം ഉടനെ ഒരു ചർച്ച നടത്തി സർക്കാർ പരിഹരിക്കും എന്ന് കരുതുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക