അയോധ്യ രാമക്ഷേത്ര നിർമാണത്തിന് 1000 രൂപ സംഭാവന നൽകി പി. സി ജോർജ് എംഎൽഎ. ജനപ്രതിനിധി എന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണുന്നതാണ് തന്റെ നിലപാടെന്ന് പി സി ജോർജ് പറഞ്ഞു. സംഭാവന നൽകിയ ശേഷമാണ് പി സി ജോർജിന്റെ വ്യക്തമാക്കൽ. ആർ.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആർ. രാജേഷിനാണു ക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയായ 1000 രൂപ എംഎൽഎ കൈമാറിയത്.
വാക്സിനെടുത്ത് ഒരാഴ്ചയ്ക്കകം അംഗന്‍വാടി ജീവനക്കാരി മരിച്ചു; പരാതിയുമായി കുടുംബം
രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയ നടപടി തെറ്റായിപ്പോയെന്ന് പറഞ്ഞ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം പള്ളിക്കത്തോട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തവേ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ പി സി ജോർജിനെ സന്ദർശിക്കുകയും സംഭാവന തേടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക