സാധാരണ രാഷ്ട്രീയക്കാരെ പോലെ വീടു കയറിയുള്ള പ്രചാരണം നടത്തില്ലെന്ന് മെട്രോമാന് ഇ ശ്രീധരന്. എന്നാല്‍ തന്റെ സന്ദേശം ഓരോ വീട്ടിലും എത്തുമെന്നും ശ്രീധരന് പറഞ്ഞു.
കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പാലാരിവട്ടം പാലം സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ പ്രചാരണം വ്യത്യസ്തമായിരിക്കും. മറ്റുള്ളവരെ പോലെയാകില്ല. വീടുകയറിയോ കട കയറിയോ ഉള്ള പ്രചാരണങ്ങള്‍ ഉണ്ടാകില്ല. അത് അത്യാവശ്യമല്ല. എന്റെ സന്ദേശം മണ്ഡലത്തിലെ ഓരോരുത്തരിലും ഓരോ വീട്ടിലുമെത്തും. ബിജെപി എന്തു ചെയ്യും, അതില്‍ എന്റെ പങ്കെന്ത് എന്നെല്ലാം ഈ സന്ദേശത്തിലുണ്ടാകും. എന്നെ വേണമോ വേണ്ടയോ എന്ന് അവര്‍ക്ക് വിട്ടുകൊടുക്കൂ’ – അദ്ദേഹം പറഞ്ഞു.
‘ഇത്തവണ ബിജെപി വലിയ വിജയമാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക