സ്കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട ഗവ./എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്സ് അഞ്ചാം ബാച്ച് പൊതുപരീക്ഷക്ക് ഫീസ് അടച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി പിഴ കൂടാതെ മാര്‍ച്ച് 10 വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും നീട്ടിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
അതത് പഠനകേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ സ്കോള്‍ കേരള വെബ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത ശേഷം അപേക്ഷ മാര്‍ച്ച് 18 ന് സ്കോള്‍ കേരള സംസ്ഥാന ഓഫീസില്‍ പഠനകേന്ദ്രം പ്രിന്‍സിപ്പലിന് ലഭ്യമാക്കേണ്ടതാണ്. ഫോണ്‍: 0471 2342950, 2342271, 2342369.
പ്രതികരിക്കാൻ ഇവിടെ എഴുതുക