നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് നാളെ അന്തിമരൂപമാകും. തൃശൂരില്‍ ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. തുടര്‍ന്ന് പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും. സുരേഷ് ഗോപി, വി.മുരളീധരന്, കെ.സുരേന്ദ്രന്, ഇ.ശ്രീധരന്, ജേക്കബ് തോമസ്, ശോഭാ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയതാണ് ബിജെപി സംസ്ഥാന സമിതി തയാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക.
കോന്നിയിലും കഴക്കൂട്ടത്തും യുഡിഎഫ് സ്ഥാനാർത്ഥികളാരാകും എന്നത് കൂടി പരിഗണിച്ചാകും ബിജെപി തീരുമാനം. വട്ടിയൂർക്കാവിൽ വി വിരാജേഷിന്റെ പേര് ഇപ്പോഴും പരിഗണനയിലുണ്ട്. മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ശോഭാ സുരേന്ദ്രനും സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറെയാണ്. അവസാനവട്ട ചർച്ചകളിൽ ഒഴിവുള്ള അഞ്ചിലേതെങ്കിലുമൊന്നിൽ ശോഭയുടെ പേര് വന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക