ഗ്ലാമര്‍ലോകം കണ്ടിട്ടല്ല താൻ സിനിമയിലെത്തിയതെന്ന് നടി കല്യാണി പ്രിയദർശൻ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചു നടി മനസുതുറന്നത്. വിനീത് ശ്രീനിവാസന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ ഹൃദയത്തിലാണ് കല്യാണി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിലാണ് കല്യാണി തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വാചാലയായത്.
‘ഇന്നലെ ഹൃദയം സിനിമയിലുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് തീര്‍ന്നു. ഞാനെന്തുകൊണ്ടാണ് സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗമാവാന്‍ ആഗ്രഹിച്ചതെന്ന് പലര്‍ക്കും അറിയില്ല. അത് എല്ലാവരും കരുതുന്ന പോലെ സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല.
കല്യാണിയും പ്രണവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹൃദയം. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് ഇരുവരും നേരത്തെ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക