പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും കാസറഗോഡ് ജില്ലാ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിയങ്ങാനത്ത് മെഡിക്കൽ ക്യാമ്പ് നടന്നു. ക്യാമ്പിൽ വിവിധ തരം രോഗങ്ങൾക്കും ജീവിത ശൈലി രോഗങ്ങൾക്കും സൗജന്യ പരിശോധനയും ആവശ്യമായ മരുന്നു വിതരണവും ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് ശ്രി. കുഞ്ഞിരാമൻ മാസ്റ്റർ ഉത്ഘാടനം നിർമവ്വഹിച്ച ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് റാഷിദ് CH അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അജേഷ് സ്വാഗതവും ട്രഷറർ സുധീഷ് നന്ദിയും രേഖപ്പെടുത്തി.
ഫാസ്ക് വനിതാ പ്രതിനിധി കാർത്തിക കെ.പി , ആരോഗ്യ വകുപ്പിലെ ഡോക്ടർ എന്നിവർ ആശംസ അർപ്പിച്ചു . കാസറഗോഡ് ജില്ലയുടെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുന്നതിനും ചികിൽസക്കായി മറ്റു ജില്ലകളിലും കർണാടകയിലും പോകേണ്ട ദുര്യോഗം മാറ്റുന്നതിനും ജില്ലയിൽ എയിംസ് സ്ഥാപിക്കുക എന്ന സന്ദേശവുമായി ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും പെരിയങ്ങാനത്ത് വച്ച് സ്നേഹദീപം തെളിയിച്ചു. ക്ലബ്ബ് രക്ഷാധികാരി ഷോബി ഫിലിപ്പ് ഉത്ഘാടനം നിർവ്വഹിക്കുകയും രാജൻ മാഷ് , വിജയൻ , സുധീഷ് എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക