ആക്ഷൻ ഹീറോ അല്ലു അർജുൻ നായകനായെത്തുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിൽ എത്തുന്നു. അല്ലു അർജുൻ നായകനാകുന്ന പുഷ്പ എന്ന ചിത്രത്തിലാണ് ഫഹദ് വില്ലനായി എത്തുന്നത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് എത്തുന്നു എന്ന വാർത്ത പുറത്തു വന്നതോടെ ഏറെ ആവേശത്തിലാണ് ആരാധകർ.
എബിച്ചനും ടൈഗറും മെയ്യില്‍ എത്തുന്നു; ‘വരയന്റെ’ പുതിയ പോസ്റ്റര്‍
നിർമ്മാതാക്കളായ മൈത്രി മൂവീ മേക്കേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയിരുന്നു. 2020 നവംബറില്‍ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമന് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 2021 ആഗസ്റ്റ് 13 ന് ചിത്രം തിയേറ്ററുകളിലെത്തും.
മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തി എത്തുന്ന താരത്തിന്റെ സിനിമകൾക്ക് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. മലയാള സിനിമ ലോകത്ത് തന്റെ പേര് അടയാളപ്പെടുത്തിയ നടനാണ് ഫഹദ് ഫാസിൽ. വേറിട്ട വേഷങ്ങളിലൂടെ എന്നും ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഫഹദിന്റെ വില്ലൻ പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക