ലോകത്തെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഫിൻലാൻഡ്. ഈ വർഷത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരമാണിത്. യുഎൻ സസ്റ്റൈനബിൾ ഡവലപ്പ്മെൻറ് സൊലൂഷൻസ് നെറ്റ് വർക്കാണ് റിപ്പോർട്ട് പുറത്തുവിടുക. ഫിൻലാൻഡ് ഈ അംഗീകാരം സ്വന്തമാക്കുന്നത് ഇത് തുടർച്ചയായ നാലാം വർഷമാണ് എന്നതും പ്രത്യകതയാണ്. ലോക സന്തോഷ ദിനത്തോടനുബന്ധിച്ചാണ് യുഎൻ സസ്റ്റൈനബിൾ ഡവലപ്പ്മെൻറ് സൊലൂഷൻസ് നെറ്റ് വർക്ക് ഇക്കാര്യം പുറത്തുവിട്ടത്.
അതേസമയം, പട്ടികയിൽ ഏറെ പിന്നിലാണ് ഇന്ത്യ. 149 രാജ്യങ്ങളിൽ 139-ാം സ്ഥാനത്താണ് ഇന്ത്യ. ആദ്യത്തെ 10 രാജ്യങ്ങളിൽ ഒൻപതും യൂറോപ്പിലാണ് എന്നതും ശ്രദ്ധേയമാണ്. രണ്ടാം സ്ഥാനത്താണ് ഡെന്മാർക്ക്. സ്വിറ്റ്സർലാന്റ്, ഐസ്ലാന്റ്, നെതർലണ്ട്, നോർവെ, സ്വീഡൻ, ലക്സംബർഗ്, ഓസ്ട്രിയ, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ. അഫ്ഗാനിസ്ഥാൻ, സിംബാവേ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ അവസാനമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക