ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ എറണാകുളത്തെ കലൂര്‍ (0484 2347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറത്തെ വാഴക്കാട് (0483 2725215), വട്ടംകുളം (0494 2681498), പെരിന്തല്‍മണ്ണ (0493 3225086), കോട്ടയത്തെ പുതുപ്പള്ളി (0481 2351485), ഇടുക്കിയിലെ പീരുമേട് (0486 9233982), മുട്ടം, തൊടുപുഴ (0486 2255755), പത്തനംതിട്ടയിലെ മല്ലപ്പള്ളി (0469 2680574)എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് 2021 ജൂണ്‍ ഒന്നിന് 16 വയസ് തികയരുത്. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ihrd.kerala.gov.in/thss എന്ന വെബ്സൈറ്റ് മുഖേന ഏപ്രില്‍ ഒമ്പതിന് നാല് മണിക്കകം ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രജിസ്ട്രേഷന് ഫീസായി 110 രൂപ (എസ് സി/എസ് ടി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച് പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി ഡി ആയോ നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക