കുമാർ നന്ദ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’. കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളുമെല്ലാമാണ് ചിത്രം പറയുന്നത്. നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം കാലിക പ്രസക്തമായ വിഷയങ്ങളിലൂടെയും ചിത്രം സഞ്ചരിക്കുന്നു.
എ.ജി.എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തും. വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ശാന്തികൃഷ്ണ, ഭഗത് മാനുവൽ, ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക