കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ എപ്രിൽ 19 മുതൽ കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ നിർദ്ദേശം നൽകിയിരുന്നു. നേരത്തെ കേരള സർവകലാശാല യൂണിയനും വിദ്യാർത്ഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും. സർവകലാശാല പരീക്ഷകൾ കൂടാതെ ഏപ്രിൽ 27 മുതൽ 30 വരെ നടക്കാനിരുന്ന ജെഇഇ മെയിൻ പരീക്ഷയും മാറ്റിവെച്ചു. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ ഷെഡ്യൂൾ അനുസരിച്ച് പരീക്ഷകൾ നടത്തുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക