മേക്കപ്പ് ഇല്ലാതെ എന്ത് പരിപാടി. അതേ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി എത്ര രൂപ പോലും മുടക്കാൻ തയ്യാറാണ് ആളുകൾ. ഇതിനായി പണം ചിലവഴിക്കുന്നവർ അതിന്റെ പാർശ്വഫലങ്ങളെ കുറിച്ച് അറിയേണ്ടത് വളരെ അത്യാവശ്യമാണ്. ഒന്നുകിൽ ഗുണമേന്മ ഉറപ്പാക്കി വസ്തുക്കൾ തിരഞ്ഞെടുക്കുക അല്ലെങ്കിൽ പ്രകൃതിദത്ത വസ്തുക്കൾ പ്രയോജനപ്പെടുത്തുക. ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇത്.
1. ആര്യ വേപ്പിലകൾ വെള്ളത്തിലിട്ട് ചൂടാക്കിയ ശേഷം കോട്ടൺ തുണിയിൽ മുക്കി മുഖത്തു വെക്കുന്നത് മുഖക്കുരു ഇല്ലാതാക്കും.
2. താരൻ അകറ്റാൻ വേപ്പെണ്ണ മുടിയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്
3. കുങ്കുമപ്പൂവ് പാലിൽ കുതിർത്ത് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് ഇല്ലാതാക്കും.
4. തേൻ മുഖത്ത് പുരട്ടുന്നത് പൊള്ളലേറ്റ പാടുകൾ ഇല്ലാതാക്കും
5. നെല്ലിക്ക ചർമസംരക്ഷണത്തിന് നല്ലതാണ്
6. ചർമ്മത്തിൽ തിളക്കം നിലനിർത്താൻ മുൾട്ടാണി മിട്ടി മികച്ചതാണ്
7. മഞ്ഞളും വെളിച്ചെണ്ണയും ചേർത്തുണ്ടാക്കിയ പേസ്റ്റ് വിണ്ടു കീറൽ മാറാൻ നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക