അമ്പലപ്പുഴ: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും ശക്തമാക്കിയതിനിടയില് സൈക്കിളില്‍ ചുറ്റാനിറങ്ങിയ വയോധികന്റെ കാലുപിടിച്ച് അപേക്ഷിക്കുന്ന എസ് ഐയുടെ ചിത്രം വൈറലാകുന്നു. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷന് എസ്.ഐ വി. കമലന് വയോധികനോട് കാലു പിടിച്ച് അപേക്ഷിക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
ബുധനാഴ്ചയിലെ പതിവ് പട്രോളിങ്ങിനിടെ തോട്ടപ്പള്ളി ഒറ്റപ്പനക്ക് സമീപം വയോധികര്‍ കൂട്ടംകൂടിനില്‍ക്കുന്നത് എസ്.ഐയുടെ ശ്രദ്ധയില്‍പ്പെട്ടു. ജീപ്പ് കണ്ടതോടെ സമീപവാസികളായ വയോധികര്‍ വീടുകളിലേക്ക് മടങ്ങി.
സൈക്കിളില്‍ ഇവരോടൊപ്പം സംസാരിച്ചുനിന്ന വയോധികനോട് പുറത്തിറങ്ങാനുള്ള കാരണം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ല. തുടര്‍ന്നാണ് കോവിഡ് വ്യാപനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ യാത്രക്കാരനെ ബോധ്യപ്പെടുത്തിയ കമലന് ഇനിയെങ്കിലും അത്യാവശ്യത്തിനല്ലാതെ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് അപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക