കോഴിക്കോട്: മണ്ണുമാന്തി യന്ത്രത്തിൻറെ ടയർ ദേഹത്തു വീണു നാലുവയസുകാരന് ദാരുണാന്ത്യം. മുക്കം ചെറുവാടി കണ്ടാംപറമ്ബിൽ കൊന്നാലത്ത് അബ്ദുൽ മജീദിന്റെ മകൻ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. കളിക്കുന്നതിനിടെയാണ് ജെ. സി. ബിയുടെ ടയർ കുട്ടിയുടെ പുറത്തേക്കു വീണത്. ഇന്നലെ വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയർ. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. എന്നാൽ സംഭവം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
ഭക്ഷണം നൽകാനായി കുട്ടിയെ അന്വേഷിച്ച് എത്തിയ മാതാവ് ആണ് ടയറിൻറെ അടിയിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക