വാഹന പ്രേമികൾ കാത്തിരിക്കുന്ന ഇവി വിപണിയിലെത്താന്‍ ഇനിയും വൈകും. ബെന്റ്ലിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ഇവി. ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ആർടെമിസ് ആർകിടെക്ച്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും ബെന്റ്ലി ഇലക്ട്രിക് കാർ തയ്യാറാക്കുന്നത്. എന്നാൽ, ഇനിയും നാല് വര്‍ഷത്തോളം കാല താമസമാണ് ഇവി വിപണിയിലെത്താന്‍ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 2025 ല്‍ ഇവി പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു.
ഇവി വരുന്ന സമയത്ത് പുറത്തിറങ്ങാനൊരുങ്ങുന്ന സീറോ-എമിഷന്‍ വാഹനങ്ങളുടെ ഒരു പരമ്പര ആരംഭിക്കും. 2030 -ഓടെ പൂര്‍ണ്ണ ഇലക്ട്രിക്ക് കാറാക്കി ഇതിനെ കമ്പനി മാറ്റുകയും ചെയ്യും. മുള്ളിനർ എക്സ്റ്റെൻഡഡ് പെയിന്റ് ശ്രേണിയിൽ നിന്നുള്ള ഡാർക്ക് എമറാൾഡ് ഷേഡായ വിരിഡിയൻ നിറത്തിലാണ് ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക