എൻഡിടിവിയിൽ മോദി സർക്കാരിന്റെ വീഴ്ച്ചകളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ ഹിന്ദിയിൽ വിശദീകരണ കവിതയെഴുതി ബോളിവുഡ് താരം അനുപം ഖേർ. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്ന കാര്യത്തിൽ സർക്കാരിന് പിഴവ് പറ്റിയിരിക്കുന്നു എന്നാണ് അനുപം ഖേർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ‘പണിയെടുക്കുന്നവർക്കെ തെറ്റ് സംഭവിക്കു’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുകയാണ്.
‘പണിയെടുക്കുന്നവർക്ക് മാത്രമാണ് തെറ്റുകൾ സംഭവിക്കുന്നത്. അല്ലാത്തവർ മറ്റുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങൾ പറഞ്ഞ് അവരുടെ ജീവതം അവസാനിപ്പിക്കും’ എന്നായിരുന്നു അനുപം ഖേർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്. ബുദ്ധനാഴ്ച്ചയാണ് അനുപം ഖേർ പ്രധാനമന്ത്രിയെ വിമർശിച്ച് സംസാരിച്ചത്. ബിജെപി, മോദി അനുയായിയായ അദ്ദേഹത്തിൽ നിന്നും വന്ന വിമർശനങ്ങൾ ചർച്ചയായിരുന്നു.
കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാൾ പൗരൻമാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിതെന്ന് അനുപം ഖേർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ കുടുംബക്കാർ ആശുപത്രി കിടക്കയ്ക്ക് വേണ്ടി യാചിക്കുന്നു. ശവശരീരങ്ങൾ നദിയിൽ ഉഴുകുന്നു. കൂടാതെ ദുരിതം അനുഭവിക്കുന്ന രോഗികളും. ഇതിനെല്ലാം പരിഹാരം കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അനുപം ഖേർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക