കൊവിഡ് മഹാമാരിയ്ക്കു പിന്നാലെ ഇന്ത്യയിൽ ആശങ്ക വിതച്ച് ബ്ലാക് ഫംഗസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. മുഖം , മൂക്ക്, കണ്ണ്,തലച്ചോർ എന്നിവയെയാണ് രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടാൻ പോലും കാരണമാകും. ബ്ലാക് ഫംഗസ് ശ്വാസകോശത്തിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.
എന്താണ് ബ്ലാക്ക് ഫംഗസ് രോഗം ?
മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗൽ ഇൻഫെക്ഷനാണ്. ഈ രോഗം ബാധിക്കുന്നതോടെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.
ആർക്ക് ഒക്കെ രോഗം ബാധിക്കാം ?
ഒന്നിലധികം രോഗങ്ങളുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, മലിഗ്നൻസി (കോശങ്ങൾ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ രോഗം ബാധിക്കാം.വൊറികോണസോൾ തറാപ്പിക്ക് വിധേയമായവർ, ഡയബെറ്റിസ് മെലിറ്റസ് രോഗികൾ, സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ, ഐസിയുവിൽ ദീർഘനാൾ കഴിഞ്ഞവർ തുടങ്ങിയവരെ രോഗം ബാധിക്കും.
രോഗ ലക്ഷണങ്ങൾ ?
കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പ് നിറം, പനി, തലവേദന, ചുമ, ശ്വാസതടസം, ഛർദിയിൽ രക്തത്തിന്റെ അംശം, മാനസിക പ്രശ്നങ്ങൾ.
ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
-ഹൈപ്പർഗ്ലൈസീമിയ (ഉയർന്ന പ്രമേഹം) നിയന്ത്രിക്കുക
-സ്റ്റിറോയിഡുകളുടെ ഉപയോഗം ശ്രദ്ധിക്കുക
-ഓക്സിജൻ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം മാത്രം ഉപയോഗിക്കുക
-ആന്റിബയോട്ടിക്ക്, ആന്റ് ഫംഗൽ മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം
-രോഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക
-എല്ലാ മൂക്കടപ്പും ബാക്ടീരിയൽ സൈനസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക