ഖത്തറുമായി തനിയ്ക്കുള്ളത് വൈകാരിക ബന്ധമാണെന്നും മത്സരങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ലോകകപ്പ് ,ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ദോഹയിലെത്തിയ ഇന്ത്യൻ ടീം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തനിക്ക് ഖത്തറുമായുള്ള വൈകാരിക ബന്ധവും ഇവിടത്തെ മികച്ച സ്റ്റേഡിയങ്ങളില്‍ കളിക്കാനുള്ള ആവേശവും അദ്ദേഹം പങ്കുവച്ചു.
കോവിഡ് ബാധിതനായി ടീമിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന സുനില്‍ ഛേത്രി ഇന്ത്യന്‍ സംഘം ഖത്തറിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് ടീമിലേക്ക് തിരികെയെത്തിയത്. ‘2011ലെ ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ ഇവിടെയാണ് കളിച്ചത്. പുറമെ ബെംഗളൂരു എഫ്സിക്കു വേണ്ടി എഎഫ്സി കപ്പ് ഫൈനലിനും ഇവിടെ കളിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ആദ്യ പാദത്തില്‍ ഖത്തറിനെതിരേ കളിക്കാനായി എത്തിയെങ്കിലും പരിക്കുപറ്റിയതിനാൽ കളിക്കുവാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക