കേന്ദ്രത്തിന്റെ പുതിയ ഡിജിറ്റല്‍ മീഡിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ആശങ്കയുണ്ടെന്ന് ട്വിറ്റർ. ഇന്ത്യയിലെ ട്വിറ്റര്‍ ജീവനക്കാരെക്കുറിച്ചും സേവിക്കുന്ന ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ചട്ടങ്ങളില്‍ മാറ്റം വരുത്തണം എന്നാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കിയ ട്വിറ്റര്‍ സര്‍ക്കാരുമായുള്ള ക്രിയാത്മക സംഭാഷണം തുടരുമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികൾക്കും കമ്പനികൾക്കും പൊതുജന താല്പര്യം സംരക്ഷിക്കാനുള്ള കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ട്വിറ്ററിന്റെ നിലപാട്. സുതാര്യതയാണ് ആദര്‍ശമെന്ന് പറഞ്ഞ സാമൂഹിക മാധ്യമം ഭയപ്പെടുത്താനുള്ള പോലീസിന്റെ തന്ത്രങ്ങളിൽ ആശങ്കയുണ്ടെന്നും ട്വിറ്റർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക