കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി. വർധിപ്പിച്ചു. സർക്കാർ നേരത്തെ നിശ്ചയിച്ച വില പര്യാപ്തമല്ലെന്ന് സ്വകാര്യ ആശുപത്രികളും വിതരണക്കാരും പരാതിപ്പെട്ടതിന് പിന്നാലെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. പി പി ഇ കിറ്റിന്റെ വില 273 ൽ നിന്ന് 328 ആയും എൻ -95 മാസ്കിന്റെ വില 22 ൽ നിന്ന് 26 ആയും ട്രിപ്പിൾ ലയർ മാസ്കിന് 5 രൂപയായും വർധിപ്പിച്ചു, പൾസ് ഓക്സി മീറ്ററിന്റെ വില 1500 ൽ നിന്ന് 1800 ആയി ഉയർത്തിയിട്ടുണ്ട്.
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ക്ഷാമം, ഗതാഗത നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് വില പുതുക്കിയതെന്ന് ആരോഗ്യവകുപ്പ് ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം, സാനിറ്റൈസർ 500 മില്ലി ബോട്ടിലിന് 192 ൽ നിന്ന് 230 ആയി വർധിപ്പിച്ചു. മാസ്കിനും പിപിഇ കിറ്റിനും ബിഐഎസ് നിഷ്കർഷിക്കുന്ന ഗുണമേന്മ ഉണ്ടാകണമെന്നും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക