താൻ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് ശശികല. പാർട്ടി പ്രവർത്തകരുമായി ഓൺലൈൻ മുഖേന നടത്തിയ മീറ്റിങ്ങിലാണ് തന്റെ രാഷ്ട്രീയ നിലപാട് ശശികല വ്യക്തമാക്കിയത്. കോവിഡ് വ്യാപന സാഹചര്യത്തിന് അയവുണ്ടായാൽ താൻ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുമെന്ന് ശശികല അറിയിച്ചു. ശശികലയുടെ പ്രഖ്യാപനം തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനി നിർണായകമായേക്കും.
തേയില തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് ഹിമന്ത സർക്കാർ
ഇപിഎസ്, ഒപിഎസ് ഭിന്നത അണ്ണാ ഡിഎംകെയില്‍ രൂക്ഷമായതിനിടെയാണ് ശശികലയുടെ നിര്‍ണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. അണ്ണാ ഡിഎംകെയെ തിരികെ പിടിക്കുമെന്നാണ് ശശികല പ്രഖ്യാപിച്ചത്. അണ്ണാഡിഎംകെയുടെ പത്ത് വര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ പാര്‍ട്ടിയില്‍ ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്റെ നിലനിലപ്പ് ഭീഷണിയിലായിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന വാദവും ഉയര്‍ന്നു വന്നിരുന്നു. ശശികലയുടെ തിരിച്ചു വരവ് തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും മാറ്റങ്ങളുണ്ടാക്കുമോ എന്ന കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക