മലയാളിയായ കിരണ്‍ രാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘777 ചാര്‍ളി’. കന്നടയിൽ ഇറങ്ങുന്ന ചിത്രം മറ്റു ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയങ്കരനായ പാട്ടുകാരൻ വിനീത് ശ്രീനിവാസൻ മലയാള ഗാനം ആലപിച്ചിട്ടുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ മലയാളായി പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
പ്രണയ വിവാഹമോ അതോ അറേഞ്ചേഡ് മാര്യേജോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അദിതി രവി
സിനിമയുടെ മലയാളം പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജാണ്. ചിത്രത്തിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഏറ്റെടുത്ത വിവരം പുറത്തുവന്നിരിക്കുകയാണ്. ഏകാന്തതയില്‍ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നുവരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി എസ് ഗുപ്തയും രക്ഷിത് ഷെട്ടിയും നിർമ്മിക്കുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ജൂണ്‍ ആറിന് അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക