കപ്പ കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഒരു ചായക്കടി തയ്യാറാക്കാം. ഇതിന്
ആവശ്യമായ ചേരുവകൾ-
1. കപ്പ -1/2 കിലോ (ചെറുതായി കൊത്തി നുറുക്കിയത്)
2. റവ പൊടിച്ചത് (1/2 കപ്പ്)
3. ബട്ടർ (2 ടേബിൾ സ്പൂൺ)
4.ചുവന്ന മുളക് (1/2 ടേബിൾ സ്പൂൺ(ചെറുതായി പൊടിച്ചത്)
5. ഉപ്പ് (രുചിക്ക് അനുസരിച്ച്)
6. മല്ലിയില -1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
7. സവാള-1 എണ്ണം (ചെറുതായി അരിഞ്ഞത്)
8. കുരുമുളക് പൊടി-1/2 ടേബിൾ സ്പൂൺ
9. എണ്ണ-2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം…
ചെറുതായി അരിഞ്ഞ കപ്പ വേവിക്കാൻ വയ്ക്കുക. കപ്പ വെന്ത് തിളയ്ക്കുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർക്കുക. ശേഷം കപ്പയുടെ വെള്ളം ഊറ്റി കളയുക. ഇനി ഒരു ഫ്രൈ പാൻ അടുപ്പിൽ വച്ചു ചൂടാകുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ ബട്ടർ ഇട്ട ശേഷം അതിലേക്ക് 1/2 ടേബിൾ സ്പൂൺ ചുവന്ന മുളക് ചെറുതായി പൊടിച്ചത് ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് 1/2 കപ്പ് വെളളം ഒഴിച്ച് 1/2 ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് കൊടുക്കാം.. നല്ലതു പോലെ തിളച്ചതിനു ശേഷം. 1/2 കപ്പ് റവ പൊടിച്ചത് ചേർത്ത് നല്ലതു പോലെ ഒന്ന് കുഴച്ചെടുക്കുക. ചൂട് പോയ ശേഷം ഉടച്ചെടുത്ത കപ്പയിലേക്ക് റവയുടെ ചേരുവ ചേർക്കുക. കൂടെ തന്നെ 1 ടേബിൾ സ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞതും, ചെറുതായി അരിഞ്ഞ ഒരു സവാളയും, 2 ടേബിൾ സ്പൂൺ എണ്ണയും, 1/2 ടേബിൾ സ്പൂൺ കുരുമുളക് പൊടിയും 1/4 ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് നല്ലതു പോലെ ഒന്ന് കുഴച്ചെടുക്കുക. ശേഷം ഈ കുഴച്ചെടുത്ത മാവിൽ നിന്നും കുറച്ചു കുറച്ചു മാവ് എടുത്തു ചെറിയ റോളാക്കി എടുക്കുക. ശേഷം ചൂടായ എണ്ണയിൽ ഇട്ട് നല്ലതു പോലെ ഫ്രൈ ചെയ്തു എടുത്താൽ കപ്പ പലഹാരം തയ്യാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക