ദിസ്പുർ: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനെതിരെ രാജ്യം ശക്തമായി പോരാടുകയാണ്. ഇതിനിടെ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർകർ രോഗികൾക്കിടിയിൽ നൃത്തം ചെയ്യുന്ന നിരവധി വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് ആരോഗ്യ പ്രവർത്തകർ ഇത്തരത്തിലുള്ള ശ്രമങ്ങൾ നടത്തുന്നത്.
അത്തരത്തിലിതാ മറ്റൊരു വീഡിയോ കൂടി ശ്രദ്ധനേടുകയാണ്. അസമിലെ ടിൻസുകിയ ജില്ലയിലെ കൊറോണ കെയർ സെന്ററിൽ നിന്നുള്ളതാണ് വീഡിയോ. കൊറോണ രോഗികളും ആരോഗ്യപ്രവർത്തരോടൊപ്പം ഇവിടെ നൃത്തം ചെയ്യുന്നുണ്ട്. സാമൂഹിക അകലം പാലിച്ചാണ് നൃത്തം എന്നതും ശ്രദ്ധേയം. എല്ലാ ദിവസവും രാവിലെ ഇവിടെ ഈ കാഴ്ച പതിവാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഡോക്ടർമാരും നഴ്സുമാരും രോഗികളും ഒരുമിച്ചാണ് നൃത്തം ചെയ്യുന്നത്. ആരോഗ്യപ്രവർത്തകർ പിപിഇ കിറ്റ് ധരിച്ചാണ് നൃത്തം ചെയ്യുന്നത്. സ്വന്തമായി പാടിയാണ് ഇവർ ചുവടുവെച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതുവരെ നിരവധി ആളുകളാണ് വീഡിയോ കണ്ടത്. ഒരുപാട് പേർ ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ചും എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക