സോഷ്യൽ മീഡിയയിൽ മോശം കമന്റിട്ട യുവാവിന് ചുട്ട മറുപടി നൽകി പഴയകാല നടി അഞ്ജു അരവിന്ദ്. ലൈംഗികച്ചുവയുള്ള കമന്റിനാണ് താരം മറുപടി നൽകിയിരിക്കുന്നത്. താരം യുട്യൂബിൽ പങ്കുവെച്ച വീഡിയോയുടെ താഴെയായിരുന്നു മോശം കമന്റ് വന്നത്. താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു ‘അതേ സുഹൃത്തെ, നിങ്ങളുടെ അമ്മയേയും, പെങ്ങളെയും പോലെ ഞാനും ചരക്കാണെന്നാണ്’.
നടി തന്നെയാണ് കമന്റിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഓരോരുത്തരുടേയും കാഴ്ച്ചപ്പാട് എന്തൊരു മോശമാണെന്നും, നല്ല റിപ്ലേ കൊടുക്കാന്‍ സാധിച്ചെന്നും താരം പറഞ്ഞു. ‘അക്ഷരം’ എന്ന സുരോഷ്ഗോപി ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് അഞ്ജു അരവിന്ദ്. ഒരുപിടി ചലചിത്രങ്ങളോടൊപ്പംത്തന്നെ മിനിസ്ക്രീനിലും അഞ്ജു നിറസാനിദ്ധ്യമായിരുന്നു. നായികയായും സഹതാരമായും വിവിധ ഭാഷകളില്‍ അഞ്ജു അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ അടക്കമുള്ള പരമ്പരകളില്‍ സജീവമായിരുന്ന അഞ്ജു കുറച്ചുകാലമായി മിനിസ്ക്രീനില്നിന്നും വിട്ടുനില്‍ക്കുകയാണ്. എങ്കിലും അഞ്ജു സോഷ്യല്‍മീഡിയയിലും, ഫുഡ് വ്ലോഗിംങും മറ്റുമായി യൂട്യൂബിലും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക