രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെയുള്ള രോഗബാധിതർ 2,97,00,313 ആയി. നിലവിൽ 8,26,740 പേരാണ് ചികിത്സിയിലുള്ളത്. 24 മണിക്കൂറിനിടയിൽ 2,330 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
അതേസമയം, രണ്ടാംതരംഗം കൂടുതൽ ഗർഭിണികളെയും മുലയൂട്ടുന്നവരെയും ബാധിച്ചത്. ഒറ്റ ദിവസത്തിനിടെ രോഗമുക്തി നേടിയത് 1,03,570 പേരാണ്. ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധയിൽ ജീവൻ നഷ്ടമായത് 3,81,903 പേർക്കാണ്.
അതിനിടെ, കൊവിഡ് മുന്നണി പോരാളികൾക്കായി പ്രത്യേക ക്രാഷ് കോഴ്സ് ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി കോഴ്സ് ലോഞ്ച് ചെയ്യും. 26 സംസ്ഥാനങ്ങളിലെ 111 ട്രെയിനിംഗ് സെന്ററുകളിലൂടെയായിരിക്കും കോഴ്സ് അവതരിപ്പിക്കുക.
നോൺ മെഡിക്കൽ വിഭാഗത്തിൽ കൊവിഡ് മുന്നണി പോരാളികളുടെ നൈപുണ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ക്രാഷ് കോഴ്സിൽ 6 വിഭാഗങ്ങളിലായിട്ടായിരിക്കും പരിശീലനം. 276 കോടി രൂപയുടെ പ്രധാനമന്ത്രി കൗശൽ വികാസ് യോജന 3.0 യുടെ പ്രധാന ഭാഗമായാകും ക്രാഷ് കോഴ്സ് അവതരിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക