രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 3,00,28,709 ആയി. നിലവിൽ ചികിത്സയിലുള്ളത് 6,43,194 പേരാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 1,358 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഇതുവരെ വൈറസ് ബാധയിൽ മരിച്ചവർ 3,90,660 ആയി. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളവര്‍ 1,00,437 പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക