സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി
4400 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 35,280 രൂപയായിരുന്നു പവന് വില. ആഗോള വിപണിയിൽ ഡോളർ കരുത്തുനേടിയതോടെ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,774.96 ഡോളറായാണ് കുറഞ്ഞത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.4ശതമാനം കുറഞ്ഞ് 46,881 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. ഈ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി (പവന് 36,960 രൂപ). പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക