ബിഗ് ബഡ്ജറ്റ് ചിത്രങ്ങളേക്കാൾ കഥാമൂല്യമുളള ചിത്രങ്ങളുടെ ഭാഗമാകുന്ന നടനാണ് ധനുഷ്. തമിഴിലെന്ന പോലെ മലയാളത്തിലും താരത്തിന് ഏറെ ആരാധകരുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താനാണ് താരം ശ്രദ്ദിക്കാറുള്ളത്. അതിനാൽ തന്നെ മികച്ച പിന്തുണയായാണ് ധനുഷിന് സിനിമാലോകത്ത് നിന്നും ലഭിക്കാറുള്ളത്. വ്യത്യസ്ത കഥാപാത്രങ്ങളാണ് താരം ഇപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. അഭിനയത്തിന് പുറമെ താരത്തിന്റെ പാട്ടുകൾക്കും നൃത്തചുവടുകൾക്കും ആരാധകരുണ്ട്.
ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ശേഖര്‍ കമ്മുലയുടെ സിനിമയിൽ ധനുഷ് നായകനായി എത്തുന്നത് വലിയ പ്രതിഫലം വാങ്ങിയാണ് എന്നാണ് വിവരം. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിന് ഇതുവരെ ധനുഷ് വാങ്ങിയിട്ടുള്ളതിനേക്കാൾ വലിയ പ്രതിഫലമാണ് വാങ്ങുന്നത്. ചിത്രത്തിനായി 50 കോടി രൂപയാണ് ധനുഷ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിർമ്മിക്കുന്നത്. ഇതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക