എണ്ണമയം കൂടുതലുള്ള ചർമമുള്ളവരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക്ഹെഡ്സ്. അമിതമായ കോസ്മറ്റിക് ഉപയോഗവും ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുന്നതിന് ഇടയാക്കുന്നു. ബ്ലാക്ക്ഹെഡ്സ് അകറ്റാൻ ഇതാ അഞ്ച് ഈസി ടിപ്സ്…
1. ഗ്രീൻ ടീ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ബ്ലാക്ക്ഹെഡ്സ് മാത്രമല്ല മുഖസൗന്ദര്യത്തിനും നല്ലതാണ്.
2. മുട്ടയുടെ വെള്ളയും അൽപം തേനും ചേർത്ത മിശ്രിതം ഇടുന്നത് ബ്ലാക്ക്ഹെഡ്സ് മാറാൻ ഏറെ ഫലപ്രദമാണ്.
3. തക്കാളി നീര് മുഖത്ത് പുരട്ടി നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കും
4. കറുവപ്പട്ട പൊടിച്ചത് അൽപം തേൻ ചേർത്ത് ഇടുന്നത് ബ്ലാക്ക് ഹെഡ്സ് മാറാൻ ഗുണം ചെയ്യും.
5. മഞ്ഞളിൽ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. മഞ്ഞൾ അൽപം പാൽ ചേർത്തോ അല്ലാതെ ഇടുന്നത് മുഖസൗന്ദര്യത്തിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക