രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,02,33,183 ആയി. നിലവിൽ ചികിത്സയിലുള്ളത് 5,86,403 പേരാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ വൈറസ് ബാധയിൽ മരിച്ചത് 1,258 പേരാണ്.
ഇതോടെ ഇതുവരെ കൊവിഡ് മൂലം മരിച്ചത് 3,95,751 പേരാണ്. രാജ്യത്ത് രോഗമുക്തി നിരക്ക് 96.75% ആയി വർധിച്ചതായാണ് റിപ്പോർട്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗണാണ്. ഡിസംബറോടെ എല്ലാവർക്കും വാക്സിൻ ഉറപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക